പ്രതിഷേധ മാർച്ച്​

കൂത്താട്ടുകുളം: നഗരസഭ ചെയർമാൻ ഏകപക്ഷീയമായി നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ ഓട്ടോ ടാക്സി തൊഴിലാളി സംയുക്ത സമരസമിതി നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. ട്രാഫിക് ഉപദേശകസമിതി യോഗം വിളിക്കാതെ ചില വ്യാപാരികളുടെയും കോൺഗ്രസ് കൗൺസിലറുടെയും താൽപര്യം സംരക്ഷിക്കുന്നതായാണ് ആരോപണം. നഗരസഭക്കുമുന്നിലെ ധർണയിൽ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, സണ്ണി ജോൺ, ലിഡിയ ബേബി, വി.ആർ. ഷിബു, എ.കെ. ദേവദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.