മൂവാറ്റുപുഴ: പട്ടാപ്പകല്‍ കടക്കുമുന്നിൽ നിർത്തിയിട്ട വ്യാപാരിയുടെ വാഹനത്തിൽനിന്ന് പണം കവര്‍ന്നയാൾ മണിക്കൂറുകള്‍ക്കകം െപാലീസിെൻറ പിടിയിലായി. പെരുമറ്റം തേക്കുംകാട്ടില്‍ ഹനീഫ ഹുസൈനാണ് (47) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കല്ലൂര്‍ക്കാട് കവലയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന തച്ചിലേടത്ത് സണ്ണിയുടെ 43,300 രൂപയാണ് േമാഷ്ടിച്ചത്. സണ്ണി തെൻറ ഒമ്നി വാന്‍ കടക്കുസമീപം ഒതുക്കിനിര്‍ത്തി കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വാനിെൻറ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗുമായി മോഷ്ടാവ്കടന്നുകളയുകയായിരുന്നു. ബാഗെടുത്ത് ഒരാള്‍ കാറില്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നത് സണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹന നമ്പര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകീേട്ടാടെ മോഷ്ടാവിെന പെരുമറ്റത്തുനിന്ന് പിടി കൂടുകയായിരുന്നു. വാഹനത്തിെൻറ നമ്പറില്‍നിന്ന് ഉടമയെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വാഹനം വില്‍പന നടത്തിയിരുന്നെങ്കിലും ഉടമസ്ഥാവകാശം മാറിയിരുന്നില്ല. വാടകയ്‌ക്കെടുത്ത കാറുമായാണ് പ്രതി മോഷണം നടത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്ന് 40,300 രൂപയും പൊലീസ് കണ്ടെടുത്തു. പണത്തോടൊപ്പം കടയുടമയുടെ തിരിച്ചറിയല്‍ രേഖയും ഉണ്ടായിരുന്നു. മൂന്നു നാലു ദിവസങ്ങളിലായി കടയുടെ മുമ്പില്‍ ചാണകമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വിതറി മോഷണത്തിന് സാഹചര്യമൊരുക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് പേഴയ്ക്കാപ്പിള്ളി ആച്ചേരിവയലില്‍ സ്ഥാപനത്തില്‍നിന്ന് സമാനരീതിയില്‍ പണം മോഷ്ടിച്ച കേസിലെ പ്രതിയുമാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന് വാഴക്കുളം എസ്.ഐ ബേസില്‍ തോമസ്, എ.എസ്.ഐമാരായ ജി.എസ്. ഗിരീഷ്, കെ.കെ. രാജേഷ്, സി.പി.ഒ ഗിരീഷ്‌കുമാര്‍, വി.എം. ജമാല്‍, കെ.വി. മഞ്‌ജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.