കൊച്ചി: ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇൻറർനാഷനൽ (സി.എസ്.എസ്) ആഭിമുഖ്യത്തിൽ ഡിസംബർ 10ന് നടക്കുന്ന വാർഷികാഘോഷത്തിനും സാമുദായിക മഹാസംഗമത്തിനും മുന്നോടിയായി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കൊച്ചി സി.എസ്.എസ് സംസ്ഥാന കാര്യാലയത്തിൽ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിക്കും. കെ.ജെ. മാക്‌സി എം.എൽ.എ, സംസ്ഥാന സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. പ്രസാദ് തെരുവത്ത്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ തോന്നിക്കാപ്പറമ്പിൽ എന്നിവർ പങ്കെടുക്കും. വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, ജനറൽ സെക്രട്ടറി ജോർജ് കിളിയാറ, സംസ്ഥാന സെക്രട്ടറി ജോയ് മഷ്ണശ്ശേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.