കൊച്ചി: ഖാദി ഗ്രാമവ്യവസായ ബോര്‍ഡിെൻറ കീഴില്‍ ജില്ലയില്‍ ബോര്‍ഡും പ്രോജക്ടും സംയുക്തമായി നടത്തുന്ന ഓണം മേളയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11-ന് കലൂര്‍ ഖാദി ടവേഴ്‌സ് അങ്കണത്തില്‍ മന്ത്രി പി. തിലോത്തമന്‍ നിർവഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിൻ ആദ്യവില്‍പന നടത്തും. ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബർ മൂന്നുവരെ ഖാദിക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. സ്വര്‍ണ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം 10 പവനും രണ്ടാം സമ്മാനം രണ്ടുപേര്‍ക്ക് അഞ്ചുപവന്‍ വീതവും മൂന്നാം സമ്മാനം 28 പേര്‍ക്ക് ഒരുപവന്‍ വീതവും (ഓരോ ജില്ലക്കും രണ്ടുവീതം) ലഭിക്കും. ആഴ്ചതോറും 4000 രൂപ വിലയുള്ള സിൽക് സാരികളും സമ്മാനമായുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ് കൊച്ചി: കലൂരിലെ ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒന്നാം ക്ലാസോടെ പി.ജി.ഡി.സി.എ അല്ലെങ്കിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്. ഏഴിന് രാവിലെ പത്തിന് ഇൻറർവ്യൂ. ഫോൺ: 8547005092.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.