ക്രെഡായി കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ-2017-ന് തുടക്കം കൊച്ചി: ക്രെഡായി കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ 25-ാം പതിപ്പിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കമായി. മേയര്‍ സൗമിനി ജയിന്‍ ഉദ്‌ഘാടനം ചെയ്‌തു. ഞായറാഴ്‌ച വരെ നടക്കുന്ന എക്‌സ്‌പോയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. കൊച്ചിയിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുമുള്ള ക്രെഡായിയിലെ 23 അംഗങ്ങളുടെ നൂറി-ലേറെ പദ്ധതികള്‍ പ്രദര്‍ശനത്തിലുണ്ട്. ആകര്‍ഷക പലിശനിരക്കില്‍ ലളിതമായ ഭവനവായ്‌പയുമായി നാല് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 2005-ല്‍ തുടക്കമിട്ട ക്രെഡായി കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ എല്ലാ വര്‍ഷവും ആഗസ്‌റ്റിലും ഡിസംബറിലുമാണ് നടക്കുന്നത്. പലിശനിരക്ക് കുറഞ്ഞതിനാൽ വീട് വാങ്ങാന്‍ മികച്ച സമയമാണിതെന്ന് ക്രെഡായി കൊച്ചി പ്രസിഡൻറ് ജെ. പോള്‍ രാജ് പറഞ്ഞു. ഇത്തവണ എക്‌സ്‌പോയില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സെക്രട്ടറി രവി ജേക്കബ്, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ തോമസ്, എസ്.എഫ്.എസ് ഹോംസ് എം.ഡി കെ. ലവ, അസറ്റ് ഹോംസ് എം.ഡി വി. സുനില്‍കുമാര്‍, ഇംപീരിയല്‍ ഹോംസ് ഡയറക്ടര്‍ പി. എഡ്വേഡ് ജോര്‍ജ്, എക്‌സ്‌പോ സ്‌പോണ്‍സര്‍ പ്രമുഖ ബാത്ത് ഫിറ്റിങ്‌സ് കമ്പനിയായ വിട്രയുടെ ഡീലറും ഷൈന്‍ ഹോംസ് എം.ഡിയുമായ ടോണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.