സായാഹ്ന ധർണ നടത്തി

കൊച്ചി: വിദേശനയെത്ത സയണിസ്റ്റ് -സാമ്രാജ്യത്വ ഭീകരതക്ക് തീറെഴുതുന്ന ബി.ജെ.പി സർക്കാർ നിലപാടിനും ഭരണകൂടം വർഗീയത നടപ്പാക്കുന്നതിനും എതിരെ ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംേപ്ലായിസ് ആൻഡ് ടീച്ചേഴ്സി​െൻറ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും . സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദർരാജൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി. പീറ്റർ, കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റംഗം ഡോ. മിനി, കെ.എം.സി.എസ്.യു സംസ്ഥാന സെക്രേട്ടറിയറ്റംഗം വി.സി. ഹർഷഹരൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് ജോർജ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ. അൻവർ സ്വാഗതവും കെ.ജി.ഒ.എ ജില്ല സെക്രട്ടറി പി.ബി. ജഗദീഷ് നന്ദിയും പറഞ്ഞു. വിവിധ സർവിസ് സംഘടന നേതാക്കളായ കെ.കെ. സുനിൽകുമാർ, കെ.വി. ബെന്നി, പി.ഡി. സാജൻ, വി.എ. ശിവൻ, സി.എസ്. സുരേഷ്കുമാർ, രാജമ്മ രഘു, സി.കെ. സതീശൻ, കെ.ജെ. ഷൈൻ, ടി.പി. ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.