ആലുവ: മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മുഖ്യതപാൽ ഓഫിസിനു മുന്നിൽ ശനിയാഴ്‌ച യും പ്രധാനമന്ത്രിക്ക് കത്തയക്കലും സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ് എ.എ. ഉമ്മർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ, -ദലിത് അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 450ഓളം മഹല്ല് ഭാരവാഹികളും മറ്റു നമസ്‌കാര പള്ളി കമ്മിറ്റി ഭാരവാഹികളും കത്തയക്കും. ധർണയിൽ ആയിരത്തോളം പേർ പങ്കെടുക്കും. രാവിലെ 10ന് അൻവർ സാദത്ത് എം.എൽ.എ ധർണ ഉദ്ഘാടനംചെയ്യും. കത്തയക്കൽ സമരം മുൻ എം.എൽ.എ എ.എം. യൂസഫും ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന കോഒാഡിനേറ്റർ ഡോ. കെ.എസ്.സവാദ്, സിറാജുദ്ദീൻ മാലിയേത്ത്, എം.എം. സുലൈമാൻ, ടി.പി. ഇസ്‌മായിൽ, കെ.ഇ. അബ്‌ദുൽ ഷുക്കൂർ, പി.എസ്. ഷാനവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.