ആലുവ: നഴ്‌സുമാർ മാലാഖമാരാകുന്നത് പെരുമാറ്റം കൊണ്ടാണെന്ന് റൂറൽ എസ്.പി എ.വി.ജോർജ് അഭിപ്രായപ്പെട്ടു. നജാത്ത് കോളജ് ഓഫ് നഴ്‌സിങ് വാർഷികവും ഹോസ്‌റ്റൽ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സിങ് വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ്. രോഗികളോട് മാന്യമായി പെരുമാറുകയും സാന്ത്വനിപ്പിച്ച് ആശ്വാസമേകുകയും ചെയ്യുമ്പോഴാണ് മാലാഖമാരായി മാറുന്നത്. സമൂഹത്തിൽ പരസ്‌പരം നിലനിൽക്കുന്ന അസഹിഷ്‌ണുത മാറിയാലേ നാട് നന്നാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോളജ് ചെയർമാൻ ഡോ.എം.അബ്ബാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ.നിർമൽ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് മഠത്തിമൂല, പഞ്ചായത്ത് അംഗം സുമ ഷാജി, എം.ഇ.എസ് സംസ്‌ഥാന സെക്രട്ടറി എം.അലി, മുൻ പഞ്ചായത്ത് അംഗങ്ങളായ ഖാലിദ്, അമീർ, അബ്‌ദുസ്സലാം മൗലവി, ബാവ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. നജാത്ത് എജുക്കേഷൻ ട്രസ്‌റ്റ് സെക്രട്ടറി ഡോ.മുഹമ്മദ് റിയാദ്, ഐ.എ.പി മധ്യകേരള പ്രസിഡൻറ് ഡോ.എം.എ.സജിത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. നജാത്ത് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹ്യിദ്ദീൻ ഹിജാസ് സ്വാഗതവും കോളജ് യൂനിയൻ ചെയർപേഴ്‌സൻ കെ.എസ്.ശ്രുതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.