വൈ.എം.സി.എ വനിത ശാക്തീകരണ സമ്മേളനം

ആലുവ: വൈ.എം.സി.എ മേഖലസമിതിയുടെ ആഭിമുഖ്യത്തിൽ വനിത ശാക്തീകരണ സമ്മേളനം ഞായറാഴ്‌ച ഉച്ചക്ക് 2.30ന് തിരുവാണിയൂർ വൈ.എം.സി.എ ഹാളിൽ നടക്കും. 'വനിത ശാക്തീകരണം -മാറ്റത്തിനുവേണ്ടി' എന്നതാണ് മുഖ്യചിന്താവിഷയം. വൈ.എം.സി.എ വിമൻസ് ഫോറം മേഖല കൺവീനർ മേരി പോളി‍​െൻറ അധ്യക്ഷതയിൽ ഏഷ്യ പസഫിക് അലയൻസ് വിമൻസ് ഫോറം ഉപാധ്യക്ഷയും വിമൻസ് ഫോറം ദേശീയ ചെയർപേഴ്‌സനുമായ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യും. സബ് റീജനൽ ചെയർമാൻ എൻ.ടി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ദേശീയ വനിത അസംബ്ലിക്ക് മുന്നോടിയായി നടത്തുന്ന വനിത ശാക്തീകരണ സമ്മേളനത്തിൽ എറണാകുളം മേഖലയിലെ വിവിധ വൈ.എം.സി.എകളിൽനിന്ന് നൂറിലധികം പേർ പങ്കെടുക്കുമെന്ന് സബ് റീജനൽ വിമൻസ്ഫോറം കൺവീനർ മിനി ബാബു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.