ആലങ്ങാട്: ഖത്തർ ഓവർസിസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കരുമാല്ലൂർ മനക്കപ്പടിയിലെ ഓമനക്കുട്ടെൻറ മകൻ അഖിലിെൻറ ചികിത്സക്കായി ജില്ല കമ്മിറ്റി സ്വരൂപിച്ച സഹായധനം യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ കൈമാറി. ഒ.ഐ.സി.സി ഖത്തർ എറണാകുളം ജില്ല പ്രസിഡൻറ് കെ.വി. ബോബൻ അധ്യക്ഷത വഹിച്ചു. കെ.വി.പോൾ, ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് ഡേവിസ് ഇടശ്ശേരി, ഷമീർ പൊന്നൂരാൻ, എ.എം. അലി, കെ. ആർ. നന്ദകുമാർ, എബി മാഞ്ഞൂരാൻ, പി.എ.സക്കീർ, എ.എൻ. ഉണ്ണികൃഷ്ണൻ, റഷീദ് കൊടിയൻ, കെ.വി. ദാമോദരപിള്ള, എ.എം. അബു, ബിനു കരിയാറ്റി, കെ.എം. ലൈജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.