ആലുവ: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഇൗ മാസം 18 മുതൽ 20 വരെ ആലുവയിൽ നടക്കുന്ന ദേശീയ വനിത അസംബ്ലിക്ക് മുന്നോടിയായി 'വനിത വിളംബര സന്ദേശയാത്ര' നടത്തി. ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെൻററിൽ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ് ഉദ്ഘാടനം ചെയ്‌തു. മേഖല കൺവീനർ മേരി പോൾ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർപേഴ്‌സനും ഏഷ്യ പസഫിക് അലയൻസ് വിമൻസ് ഫോറം ഉപാധ്യക്ഷയുമായ കുമാരി കുര്യാസ് മുഖ്യപ്രഭാഷണം നടത്തി. എൻ.ടി. ജേക്കബ്, കെ.പി. ജോൺ, എ. മനോഹർ സാം, ജെസി എജി, എജി എബ്രഹാം എന്നിവർ സംസാരിച്ചു. ആലുവ, ആലങ്ങാട്, കളമശ്ശേരി, കാക്കനാട്, പഴന്തോട്ടം, മഴുവന്നൂർ, തിരുവാണിയൂർ, പിറവം, ആരക്കുന്നം, ചോറ്റാനിക്കര വൈ.എം.സി.എകളിൽ സന്ദേശയാത്രക്ക് സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.