കൊച്ചി: സ്ഥിരം യാത്രക്കാരുടെ കുറവും വലിയ നിരക്കും മെട്രോയെ ബാധിച്ചതായി സർവേ. ഡീവാലര്‍ മാനേജ്മെൻറ് കണ്‍സൽട്ടൻറ്സ് നടത്തിയ സർവേയിലാണ് സ്ഥിരം യാത്രക്കാർ കുറവാണെന്ന് കണ്ടെത്തിയത്. 25 ശതമാനം യാത്രക്കാർ മാത്രമാണ് മെട്രോയെ സ്ഥിരമായി ആശ്രയിക്കുന്നത്. നിരക്ക് കൂടുതലാണെന്നതിനാലാണ് സ്ഥിരം യാത്രക്ക് മെട്രോ ഉപയോഗിക്കാത്തത്. മെട്രോ ലാഭകരമാകണമെങ്കില്‍ ഇത്തരം ആശങ്ക പരിഹരിക്കപ്പെടണമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. നിരക്ക് കൂടുതലാണെന്ന് 43 ശതമാനം യാത്രക്കാരും അഭിപ്രായപ്പെട്ടു. നിരക്ക് ന്യായമാണെന്ന് 53 ശതമാനം ആളുകൾ പറഞ്ഞു. എന്നാൽ, ഇവരിലേറെയും യാത്രാനുഭവത്തിനോ ഷോപ്പിങ്ങിനോ വേണ്ടി മാത്രം മെട്രോ ഉപയോഗിച്ചവരാണ്. ദിവസവേതനക്കാര്‍ മൂന്നുശതമാനം മാത്രമാണ് മെട്രോ ഉപയോഗിക്കുന്നത്. സേവനം നിലവാരമുള്ളതാണെന്നും മെട്രോ യാത്ര സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്നും 82 ശതമാനം പേരും അഭിപ്രായപ്പെട്ടു. മെട്രോ സ്റ്റേഷനുകളിൽ എത്താൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നില്ലെന്ന് 73 ശതമാനവും പറഞ്ഞു. യാത്രക്കാരിൽ 47 ശതമാനവും 18-25 പ്രായമുള്ളവരാണ്. 74 ശതമാനം പുരുഷന്മാരും 26 ശതമാനം സ്ത്രീകളുമാണ് യാത്രക്കാർ. സൗകര്യങ്ങൾ മികച്ചതാണെന്ന് അഭിപ്രായമുള്ളപ്പോഴും കസേരകളുടെ അപര്യാപ്തതയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പാർക്കിങ്, ഫീഡർ സർവിസ്, സുരക്ഷ, കസ്റ്റമർ കെയർ സർവിസ് തുടങ്ങിയ ഒമ്പത് ചോദ്യങ്ങളുമായാണ് കുസാറ്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സർവേ നടത്തിയത്. സീസൺ ടിക്കറ്റ്, വിദ്യാർഥികൾക്ക് കൺസഷൻ, വൈ-ഫൈ തുടങ്ങിയ നിരവധി നിർദേശങ്ങൾ സർവേയിൽ ഉയർന്നുവന്നതായി ഡീവാലര്‍ എം.ഡി സുധീര്‍ ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ സർവേ ഫലം പ്രകാശനം ചെയ്തു. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോര്‍ജ്, മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ എന്നിവര്‍ക്ക് സർവേ റിപ്പോർട്ട് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.