കൊച്ചി: പാറ്റൂരിലെ സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിെൻറ തൽസ്ഥിതിക്കൊപ്പം അഭിഭാഷക കമീഷെൻറ റിപ്പോർട്ടും സമർപ്പിക്കണമെന്ന് ൈഹകോടതി. തനിക്കെതിരായ പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് ഉത്തരവ്. പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്വകാര്യ നിർമാതാക്കളെ സഹായിക്കാൻ 2008, 2014 കാലഘട്ടങ്ങളിൽ വാട്ടർ അതോറിറ്റി സെക്രട്ടറിമാരായിരുന്നവർ ഇടപെെട്ടന്നും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എന്നിവരുടെ അനുവാദത്തോടെ മാറ്റിസ്ഥാപിച്ചെന്നുമാണ് കേസ്. ഇതിലൂടെ സർക്കാർ ഭൂമി നഷ്ടപ്പെടുത്തുകയും സ്വകാര്യ നിർമാതാവിന് വലിയ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തുവെന്നും ആരോപിക്കുന്നു. വാട്ടർ അതോറിറ്റി സെക്രട്ടറിമാരെ ഒന്നും രണ്ടും ഭരത് ഭൂഷണെ മൂന്നും ഉമ്മൻ ചാണ്ടിയെ നാലും സ്വകാര്യ നിർമാതാക്കളെ അഞ്ചും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിെൻറ തൽസ്ഥിതി റിപ്പോർട്ടും ജലവിഭവ സെക്രട്ടറിയുടെ റിപ്പോർട്ടും സമർപ്പിക്കണമെന്ന് നേരേത്ത കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് വ്യാഴാഴ്ച കേസ് പരിഗണിക്കെവ സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. രേഖകൾ ലോകായുക്ത മുമ്പാകെയായതിനാൽ വിവരങ്ങൾ ലഭ്യമാക്കാൻ പ്രയാസമുണ്ടെന്നായിരുന്നു സർക്കാർ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.