പുറ്റിങ്ങൽ: ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് മുൻ കലക്‌ടർ

കൊച്ചി: ജില്ല ഭരണകൂടത്തി​െൻറ നിർദേശം പാലിക്കപ്പെട്ടിരുന്നെങ്കിൽ കൊല്ലം പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ട് അപകടം ഒഴിവാക്കാമായിരുന്നെന്ന് അന്നത്തെ ജില്ല കലക്ടർ ഷൈനമോൾ അന്വേഷണ കമീഷന് മൊഴിനൽകി. വെടിക്കെട്ടിന് എ.ഡി.എം അനുവാദം നൽകിയിരുന്നില്ല. അക്കാര്യം ജില്ല പൊലീസ് മേധാവിയെ അറിയിച്ചിരുന്നു. ദുരന്തത്തിന് ശേഷം ജില്ല പൊലീസ് മേധാവിയോട് വാക്കാൽ വിശദീകരണം തേടിയിരുന്നു. മത്സര വെടിക്കെട്ടല്ല, പരമ്പരാഗത വെടിക്കെട്ട് മാത്രമാണ് പുറ്റിങ്ങലിൽ നടന്നതെന്നാണ് അദ്ദേഹം മറുപടി നൽകിയത്‌. എന്നാൽ, ഇതിനും അനുമതി നൽകിയിരുന്നിെല്ലന്നും കമീഷൻ ജസ്‌റ്റിസ്‌ ഗോപിനാഥ് മുമ്പാകെ അവർ മൊഴി നൽകി. വ്യാഴാഴ്‌ചയാണ്‌ കമീഷൻ സിറ്റിങ് തുടങ്ങിയത്. ഷൈനമോളെ മറ്റൊരു ദിവസം എതിർ കക്ഷികളുടെ അഭിഭാഷകർ വിസ്തരിക്കും. അടുത്ത സിറ്റിങ് ഇൗ മാസം എട്ടിന് നടക്കും. അന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസിവിൽനിന്ന് തെളിവെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.