കൊച്ചി: കേരള വാട്ടര്‍ അതോറിറ്റി ഉത്തര മേഖല ചീഫ് എൻജിനീയറായി ബാബു തോമസിനെ നിയമിച്ചു. കൊച്ചി പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയായ ബാബു തോമസ്, 1986-ല്‍ വാട്ടര്‍ അതോറിറ്റിയില്‍ അസി. എൻജിനീയറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.