കൊച്ചി: ഹിമാലയത്തിലെ കശ്മലൻ എന്ന പുതുമുഖ ചിത്രത്തോട് തിയറ്ററുടമകൾ മുഖംതിരിക്കുന്നെന്ന് അണിയറപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംവിധാനം മുതൽ അഭിനയംവരെ പുതുമുഖങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമക്ക് മികച്ച പ്രതികരണം കിട്ടിയിട്ടും തിയറ്ററുടമകൾ തഴയുകയാണെന്ന് അവർ പറഞ്ഞു. പുതുമുഖ ചിത്രങ്ങൾക്ക് ആൾ വരില്ലെന്നതാണ് തിയറ്ററുകാർ പറയുന്ന ന്യായം. 36 കേന്ദ്രത്തിൽ ശനിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ, മിക്ക തിയറ്ററിലും രാവിലെ 11െൻറ ഷോയാണ് നൽകിയത്. സൂപ്പർതാര ചിത്രങ്ങൾക്കുവേണ്ടി വിതരണക്കാർ തങ്ങളുടെ ചിത്രത്തെ തഴയുകയാണ്. താരതമ്യേന ആൾ കുറവായ സമയമായിട്ടും രാവിലെ നടത്തിയ ഒരുഷോയിൽ മാത്രം ഒരുതിയറ്ററിൽ 7000 രൂപ ലഭിച്ചിരുന്നു. ഇത് സിനിമ ആളുകൾ സ്വീകരിച്ചെന്നതിന് തെളിവാണ്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന് പ്രചാരണം കിട്ടുന്നുണ്ടെങ്കിലും ജനങ്ങളിൽ എത്തിക്കാൻ തിയറ്ററുടമകളും സംഘടനകളും സഹായിക്കുന്നില്ലെന്ന് സംവിധായകൻ അഭിരാം സുരേഷ് ഉണ്ണിത്താൻ പറഞ്ഞു. തിരക്കഥാകൃത്ത് നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ എന്നിവരും മറ്റ് അണിയറപ്രവർത്തകരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.