പാചകവാതക സബ്‌സിഡി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പൊരുതും -ഉമ്മന്‍ ചാണ്ടി കാക്കനാട്: പാചകവാതക സബ്‌സിഡി ഒഴിവാക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനോപകാരപ്രദമായ പാചകവാതക സബ്‌സിഡി എടുത്തുകളയാനുള്ള നീക്കം പാവപ്പെട്ടവരോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര വെസ്റ്റ് മണ്ഡലം കരുമക്കാട് ബൂത്ത് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ ജനക്ഷേമത്തേക്കള്‍ പാര്‍ട്ടി അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പകര്‍ച്ചവ്യാധിയും വിലക്കയറ്റവും മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. മുന്‍ സര്‍ക്കാര്‍ നിയമിച്ച ശുചീകരണ തൊഴിലാളികളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് വാഗ്ദാനം ചെയ്ത എല്‍.ഡി.എഫ് ഭരണത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് ഉണ്ടായ വിലക്കയറ്റം മൂലം ജനം ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് കെ.എം. മീതിയന്‍ അധ്യക്ഷത വഹിച്ചു. ചികിത്സ ധനസഹായ വിതരണം, മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് അവാര്‍ഡ് വിതരണം, നിരാലംബര്‍ക്ക് പെന്‍ഷന്‍ വിതരണം, നിര്‍ധന കുടുംബങ്ങള്‍ക്ക് അരിവിതരണം എന്നിവ ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ െബന്നി ബഹനാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി.സി.സി പ്രസിഡൻറ് എം. പ്രേമചന്ദ്രന്‍, പി.ഐ. മുഹമ്മദലി, സേവ്യര്‍ തായങ്കേരി, മുന്‍ നഗരസഭ ചെയര്‍മാന്‍ ഷാജി വാഴക്കാല, എം.കെ. അഹമ്മദ്, പി.കെ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് ജന.സെക്രട്ടറി കെ.എം. അബ്ബാസ് സ്വാഗതവും ബൂത്ത് പ്രസിഡൻറ് പി.എം. അബൂബക്കര്‍ നന്ദിയും പറഞ്ഞു. ചിത്രം: er5 Oommen chandy തൃക്കാക്കര മണ്ഡലം ബൂത്ത് കമ്മിറ്റികൾ സംഘടിപ്പിച്ച കുടുംബസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.