ആലുവ: വൈ.എം.സി.എ ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആലുവ േപ്രാജക്ടിെൻറ സഹകരണത്തോടെ അഞ്ചിന് ശനിയാഴ്ച വൈകീട്ട് 4.30ന് തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെൻററിൽ എക്യുമെനിക്കൽ സംഗമം സംഘടിപ്പിക്കുന്നു. വൈ.എം.സി.എ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യുവിെൻറ അധ്യക്ഷതയിൽ കൽദായ സുറിയാനി സഭയുടെ ഡോ. അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാർ ഗ്രിഗോറിയസ് ഗോസ്പൽ ടീം ഡയറക്ടർ മാത്യു ജി. ദാനിയേൽ വചനപ്രഘോഷണം നടത്തുമെന്ന് വൈ.എം.സിഎ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജും വൈ.എം.സി.എ ആലുവ േപ്രാജക്ട് ചെയർമാൻ എ.ജി. എബ്രഹാമും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.