ഫണ്ടി​ല്ലെന്ന്​ തകർന്ന ഇ.ഇ.സി മാർക്കറ്റ് റോഡ്​ നന്നാക്കാൻ നടപടിയില്ല

മൂവാറ്റുപുഴ: തകർന്ന ഇ.ഇ.സി മാർക്കറ്റ് റോഡ് നന്നാക്കാൻ നടപടിയില്ല. അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വെള്ളൂർക്കുന്നത്തുനിന്ന് ആരംഭിച്ച് കീച്ചേരിപ്പടിയിലെത്തുന്ന ബൈപാസ് റോഡ് തകർന്നിട്ട് മാസങ്ങളായി. കാലവർഷം ആരംഭിച്ചതോടെ റോഡ് കൂടുതൽ ശോച്യാവസ്ഥയിലായി. റോഡ് ആരംഭിക്കുന്ന വെള്ളൂർക്കുന്നത്തടക്കം വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകടം നിത്യസംഭവമായി. ഇതേ തുടർന്നാണ് പരാതിയുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനം നടന്നിട്ടില്ല. ഫണ്ടിെല്ലന്ന കാരണം പറഞ്ഞാണ് അറ്റകുറ്റപ്പണി മാറ്റിെവച്ചിരിക്കുന്നത്. തിരക്കേറിയ ബൈപാസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. വെള്ളൂർക്കുന്നം ജങ്ഷനിൽതന്നെ നിരവധി സ്ഥലങ്ങളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതുപോലെ ബൈപാസ് റോഡിലെ നിരവധി ഭാഗങ്ങളിലും റോഡ് പൊളിഞ്ഞ് കിടക്കുകയാണ്. യൂറോപ്യൻ മാർക്കറ്റിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി പേർ കാൽനടയായി സഞ്ചരിക്കുന്ന റോഡ് പൊളിഞ്ഞ് കിടക്കുന്നതിനാൽ യാത്ര ദുരിതമാണ്. റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും വിവിധ സംഘടനകളും വീണ്ടും അധികൃതർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.