സേട്ട്​ സാഹിബ്​ സാംസ്​കാരികവേദി സംസ്​ഥാന കമ്മിറ്റി നിലവിൽവന്നു

കോഴിക്കോട്: ഇബ്രാഹിം സുലൈമാൻ സേട്ടി​െൻറ ആശയങ്ങളും ആദർശങ്ങളും നിലനിർത്താൻ കോഴിക്കോട് കേന്ദ്രീകരിച്ച് സേട്ട് സാഹിബ് സാംസ്കാരിക വേദി നിലവിൽ വന്നു. ദലിത്, പിന്നാക്ക, മത ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കായി ഇബ്രാഹിം സുലൈമാൻ സേട്ടി​െൻറ നേതൃത്വത്തിൽ 1994 ഏപ്രിൽ 23ന് ഡൽഹിയിൽ രൂപവത്കരിച്ച െഎ.എൻ.എൽ സംസ്ഥാന കമ്മിറ്റി പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽനിന്ന് വ്യതിചലിച്ചിരിക്കുകയാണെന്ന് സാംസ്കാരിക വേദി യോഗം കുറ്റപ്പെടുത്തി. വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിയെ ദുരുപയോഗം ചെയ്യുന്നു. ഉൾപാർട്ടി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും െഎ.എൻ.എല്ലിൽ ഇല്ലാതായെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രഫ. മുഹമ്മദ് സുലൈമാ​െൻറ നേതൃത്വത്തിൽ രണ്ടു മാസം മുമ്പ് നിലവിൽവന്ന െഎ.എൻ.എൽ ദേശീയ കമ്മിറ്റിയെ രൂക്ഷമായി വിമർശിക്കുകയും പാർട്ടിയെ പൊതുജനമധ്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയും പാർട്ടിയിൽനിന്ന് രാജിവെച്ചെന്ന് പരസ്യമായി പ്രസ്താവന ഇറക്കുകയും ചെയ്ത രണ്ട് സംസ്ഥാന ഭാരവാഹികൾ ഇന്നും അതേ സ്ഥാനത്ത് തുടരുകയാണ്. ഇബ്രാഹിം സുലൈമാൻ സേട്ട് സാംസ്കാരിക കേന്ദ്രത്തി​െൻറ ശിലാസ്ഥാപനം മൂന്നു വർഷംമുമ്പ് മുൻ പ്രധാനമന്ത്രി ദേവഗൗഡയെക്കൊണ്ട് നിർവഹിപ്പിച്ചെങ്കിലും ഇതി​െൻറ നിർമാണം ആരംഭിച്ചിട്ടില്ല. നിർമാണത്തി​െൻറ പേരിൽ പാർട്ടി പ്രവർത്തകരിൽനിന്നും മറ്റും വൻ തുക പിരിച്ചിട്ടുെണ്ടന്നും അവർ കുറ്റപ്പെടുത്തി. ഭാരവാഹികൾ: വി.കെ. അലവി ഹാജി തൃശൂർ (ചെയർ.), സി.എച്ച്. ഹമീദ് മാസ്റ്റർ കോഴിക്കോട് (വൈസ് ചെയർ.), അഷറഫ് പുറവൂർ കണ്ണൂർ (പ്രസി.), ഉമ്മർ പി. കുഞ്ഞ് മലപ്പുറം, പി.കെ. സുലൈമാൻ കോഴിക്കോട്, പി.കെ. മൊയ്തുണ്ണി തൃശൂർ, ഒ.ടി. ബഷീർ കോഴിക്കോട് (വൈസ് പ്രസി.), കരീം പുതുപ്പാടി കോഴിക്കോട് (ജന.സെക്ര.), ഇസ്മായിൽ ഹാജി ആലപ്പുഴ, മഹറൂഫ് പറമ്പായി കണ്ണൂർ, ലിയാഖത്ത് കൊല്ലം, പി. സിറാജ് പത്തനംതിട്ട (ജോ. സെക്ര), പി. സാലിം (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.