ബി.ജെ.പി രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുന്നു -ബെന്നി ബഹനാൻ മൂവാറ്റുപുഴ: രാജ്യത്തെ സർവനാശത്തിലേക്കാണ് ബി.ജെ.പി നയിക്കുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ. വാളകം പഞ്ചായത്തിലെ ബൂത്ത്തല കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത കേന്ദ്ര ഭരണകൂടം ജനങ്ങളെ തമ്മിലടിപ്പിച്ചും കലഹിപ്പിച്ചുമാണ് ഭരണം നടത്തുന്നത്. ഭാരതത്തിെൻറ സ്വാതന്ത്ര്യസമരം നയിച്ച കോൺഗ്രസിനെ ബി.ജെ.പി ഇന്ത്യൻ ദേശീയത പഠിപ്പിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡന്റ് എൽദോ വർഗീസ് അധ്യക്ഷത വഹിച്ചു മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.എം. സലിം, ഡി.സി.സി ഭാരവാഹികളായ കെ.എം. പരീത്, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, മണ്ഡലം പ്രസിഡൻറ് കെ.ഒ. ജോർജ്, കെ.എം. മാത്തുക്കുട്ടി, ഇ.ഐ. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.