കോലഞ്ചേരി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽപെടുത്തി ഐക്കരനാട് കൃഷിഭവെൻറയും സ്കൂൾ കാർഷിക ക്ലബിെൻറയും ആഭിമുഖ്യത്തിൽ 1000 കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കൃഷി ഓഫിസർ ജയമരിയ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെയ്സി വർഗീസ്, എൻ. സുധീർ തുടങ്ങിയവർ സംസാരിച്ചു. വീട് നിർമിച്ചു നൽകി കോലഞ്ചേരി: മംഗലത്തുനട വൈസ്മെൻസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ തട്ടാംമുകളിൽ നിർധന കുടുംബത്തിന് വീട് നിർമച്ചു നൽകി. ഡിസ്ട്രിക്റ്റ് ഗവർണർ എൽദോ കെ. ചെറിയാൻ താക്കോൽ ദാനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് നവീൻ പൗലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. തോമസ്, വി.ടി. പൈലി, എം.വി. വർക്കി, എം.പി. ഏലിയാസ്, ജിമ്മി ജോസ്, നന്ദകുമാരൻ കർത്ത, ബ്രീസ് പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.