ഇഞ്ചക്കടാന്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലച്ചിട്ട് രണ്ടുവർഷം

മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കാലാമ്പൂര്‍ ഇഞ്ചക്കടാന്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച പദ്ധതിയുടെ പ്രവർത്തനം ഉദ്ഘാടന ദിവസം തന്നെ നിലക്കുകയായിരുന്നു. 2015ല്‍ ടാങ്ക് പണിയും പമ്പ്‌സെറ്റ് സ്ഥാപിക്കലും പൂർത്തിയാക്കി ടാങ്കില്‍നിന്നുള്ള എക്സ്റ്റന്‍ഷന്‍ പൈപ്പ് ലൈന്‍ ഇടുന്ന ജോലി പകുതി മാത്രം പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം കഴിഞ്ഞ ഭരണസമിതി ആഘോഷപൂര്‍വം ജില്ല പഞ്ചായത്ത് പ്രസിഡൻറിനെക്കൊണ്ട് ഉദ്ഘാടനം നടത്തിച്ചതാണ് പദ്ധതി. എന്നാല്‍, വാട്ടര്‍ ടാങ്കില്‍ ഉദ്ഘാടന ദിവസമല്ലാതെ പിന്നീട് വെള്ളമെത്തിയിട്ടില്ല. മാറിവന്ന ഭരണസമിതി തുടർനടപടി സ്വീകരിച്ചുമില്ല. എന്നാല്‍, അന്നുമുതലുള്ള മിനിമം വൈദ്യുതി ചാർജ് ഉപഭോക്താക്കള്‍ അടയ്ക്കണമെന്നാണ് നിയമം. പദ്ധതിയുടെ ഗുണം ലഭിക്കാത്ത ഉപഭോക്താക്കള്‍ ഇതുവരെയുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഏത് നിയമപ്രകാരമാണ് അടയ്‌ക്കേണ്ടതെന്ന ചോദ്യമുയർെന്നങ്കിലും ഉത്തരമില്ല. ഭരണം മാറുമ്പോള്‍ മുന്‍ ഭരണസമിതി തുടങ്ങിെവച്ച പദ്ധതി പൂർത്തിയാക്കാൻ ആരും തയാറായില്ല. പദ്ധതി പൂര്‍ത്തിയാക്കി ഉപഭോക്താക്ക ള്‍ക്ക് വെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.