കൊച്ചി: വൈറ്റിലയിൽ മേൽപ്പാലം നിർമിക്കുന്നതിന് 86.34 കോടി രൂപ അനുവദിച്ചതായി പി.ടി. തോമസ് എം.എൽ.എ അറിയിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിെൻറ (കിഫ്ബി) ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡാണ് മേൽപ്പാലം നിർമിക്കുക. ജൂലൈ 19ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് മേൽപ്പാലത്തിനുള്ള പദ്ധതിരേഖ അംഗീകരിച്ച് തുക അനുവദിച്ചത്. ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന വൈറ്റില ജങ്ഷനിൽ മേൽപ്പാലം നിർമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇടപ്പള്ളിയിലും പാലാരിവട്ടത്തും മേൽപ്പാലം വന്നതോടെ ഇവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.