ആസ്​റ്റർ കൊച്ചിയിൽ കുട്ടികളുടെ ആശുപത്രി തുടങ്ങും

photo കൊച്ചി: ആസ്റ്റർ ഗ്രൂപ് കേരളത്തിൽ ആദ്യമായി കൊച്ചിയിൽ കുട്ടികൾക്ക് മാത്രമായി ആശുപത്രി തുടങ്ങുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ നാല് ആശുപത്രിയിലായി 2480 കിടക്കകളും 4764 ജീവനക്കാരുമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ആസ്റ്റർ പുതുതായി 1099 കിടക്ക കൂടി കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണൂരിലെ ആസ്റ്റർ മിംസ്, തിരുവനന്തപുരത്തെ ആസ്റ്റർ കാപിറ്റൽ എന്നിവയാണ് മറ്റ് പുതിയ ആശുപത്രികൾ. കണ്ണൂരിലെ ആശുപത്രി അടുത്ത വർഷം പകുതിയോടെ തുറക്കും. കണ്ണൂരിലെ ചാലയിൽ 200 കിടക്കയുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയാണ് യാഥാർഥ്യമാകുന്നത്. വടക്കൻ കേരളത്തിലുള്ളവർക്ക് ഈ ആശുപത്രി മികച്ച ആരോഗ്യസേവനകേന്ദ്രമാകും. തിരുവനന്തപുരത്ത് ആക്കുളം കായലിന് അടുത്തായി എൻ.എച്ച് 66നോട് ചേർന്ന് 749 കിടക്കയുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തു. 2021ൽ പ്രവർത്തനം തുടങ്ങും. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒയും ആസ്റ്റർ ഗ്രൂപ് ക്ലസ്റ്റർ മേധാവിയുമായ ഡോ. ഹരീഷ് പിള്ളയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.