ജി.എസ്​.ടി: വില കൂട്ടിയത്​ വിതരണക്കാരെന്ന്​ ബ്രിട്ടാനിയ

കൊച്ചി: ജി.എസ്.ടി ആനുകൂല്യം ഉപഭോക്താക്കൾക്ക് നഷ്ടമാകുന്ന തരത്തിൽ ഉൽപന്നവില കൂട്ടാൻ തീരുമാനിച്ചത് ചില വിതരക്കാരാണെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വിലക്കുറവി​െൻറ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കണമെന്ന നിലപാടാണ് കമ്പനിക്കുള്ളതെന്നും സെയിൽസ് ആൻഡ് ബ്രഡ് ബിസിനസ് വൈസ് പ്രസിഡൻറ് ഗുൻജൻ ഷാ കൊച്ചിയിൽ പറഞ്ഞു. മാർജിൻ വർധിപ്പിക്കാൻ ഇൗ വിതരണക്കാർ ഉന്നയിച്ച കാര്യങ്ങൾ അംഗീകരിക്കാനാവാത്ത സാഹചര്യത്തിൽ അവരെ പിരിച്ചുവിട്ടു. പകരം വിതരണക്കാരെയും വെച്ചു. കേരളത്തിൽ കമ്പനിക്കുള്ള 72 വിതരണക്കാരിൽ 10 പേരൊഴികെയുള്ളവർ മാർജിൻ വർധിപ്പിക്കാതെതന്നെ നിലവിലെ രീതി തുടരാൻ സന്നദ്ധരാണ്. നിലവിലെ വ്യവസ്ഥകൾ പാലിക്കാൻ തയാറാകുന്ന എല്ലാ വിതരണക്കാരെയും ഉൾക്കൊള്ളാൻ തയാറാണെന്ന വിവരം വ്യാപാരി സംഘടനകളെയും അറിയിച്ചിട്ടുണ്ട്. അവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗുൻജൻ ഷാ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.