ഫാർമസിയിൽ നിയമിക്കേണ്ടത് ആശാവർക്കറെയല്ല -അസോസിയേഷൻ കൊച്ചി: സർക്കാർ ആശുപത്രിയിൽ ഫാർമസികളിൽ ആശാവർക്കർമാരെ നിയമിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ. ഫാർമസി കൗൺസിൽ ഒാഫ് ഇന്ത്യ നിഷ്കർഷിക്കുന്ന സിലബസിനും ട്രെയിനിങ്ങിന് ശേഷമാണ് ഫാർമസിസ്റ്റായി അതത് സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ജോലിയിൽ പ്രവേശിക്കുന്നത്. സംസ്ഥാനത്ത് 60,000ത്തോളം രജിസ്ട്രേഡ് ഫാർമസിസ്റ്റുകളുണ്ടെന്നിരിക്കെ സർക്കാറിെൻറ ആരോഗ്യ കുടുംബക്ഷേമ പദ്ധതികളിൽ ഫാർമസിസ്റ്റുകളെ മാറ്റിനിർത്തുകയാണ്. ഇൗ നയത്തിനെതിരെ ആരോഗ്യ പ്രവർത്തകരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പി. പ്രവീൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗലീലിയോ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.സി. നവീൻചന്ദ് (പ്രസി, ഫാർമസിസ്റ്റ് സൊസൈറ്റി ഒാഫ് കേരള), ടി.പി. രാജീവൻ (ഫാർമസി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ), ജയൻ കോറോത്ത് (ഫാർമസി കൗൺസിൽ മെംബർ), അജിത് കിഷോർ, പ്രാക്കുളം സുരേഷ്, കെ.കെ. വിമല, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. വി.ജെ. റിയാസ് (ട്രഷ) നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.