മുഖ്യമന്ത്രി ബി.ജെ.പി ഭീഷണിക്ക് വഴങ്ങരുതെന്ന് എസ്.ഡി.പി.ഐ

കൊച്ചി: മുഖ്യമന്ത്രി ബി.ജെ.പിയുടെ ഭീഷണിക്ക് വഴങ്ങരുതെന്ന് എസ്.ഡി.പി.ഐ. തിരുവനന്തപുരത്ത് ആർ.എസ്.എസ് കാര്യവാഹക് കൊല്ലപ്പെട്ടത് രാജ്യത്ത് നടന്ന ഏക അക്രമസംഭവമാണെന്ന മട്ടിൽ കേന്ദ്രസർക്കാറിനെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന അവിഹിത ഇടപെടലുകൾക്ക് മുഖ്യമന്ത്രി കീഴടങ്ങിയത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ഗവർണറുടെ നടപടി ബി.ജെ.പിക്ക് മേൽകൈ നേടിക്കൊടുക്കാനുള്ള നീക്കമായിരുന്നെന്നും അവർ ആരോപിച്ചു. ബി.ജെ.പി നടത്തുന്ന വർഗീയ ആക്രമണങ്ങളും കോഴ ഇടപാടുകളും തുറന്നുകാട്ടാൻ കാമ്പയിൻ നടത്തും. രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ആരംഭിച്ച ദേശീയ പ്രചാരണത്തി​െൻറ ഭാഗമായി ജില്ലതല ബഹുജന റാലികൾ നടത്തും. സമാപനദിവസമായ 25ന് 'വീട് വിട്ടിറങ്ങൂ, ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയൂ' ആഹ്വാനവുമായി പഞ്ചായത്തുതലങ്ങളിൽ പ്രതിഷേധസംഗമങ്ങൾ നടത്തും. 20ന് ഗൃഹസന്ദർശനം നടത്തും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി സമർപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ, സെക്രട്ടറി പി.കെ. ഉസ്മാൻ, ജില്ല പ്രസിഡൻറ് പി.പി. മൊയ്തീൻകുഞ്ഞ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.