--------ഗ്രേഡ് എസ്.ഐമാർക്ക് ജി.ഡി ഡ്യൂട്ടി: റൂറൽ എസ്.പി ഉത്തരവിൽ അമർഷം

പറവൂർ: ഗ്രേഡ് എസ്.ഐമാർ സ്റ്റേഷനിലെ ജനറൽ ഡയറി (ജി.ഡി) ഡ്യൂട്ടി ചെയ്യണമെന്ന ആലുവ റൂറൽ എസ്.പിയുടെ ഉത്തരവിനെതിരെ പൊലീസിൽ അമർഷം. എസ്.പിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതിനാലാകാം ജി ഡി ഡ്യൂട്ടിക്ക് ആവശ്യമായ ആളുകൾ സ്റ്റേഷനുകളിൽ ഉണ്ടായിരിക്കെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്ന് ഗ്രേഡ് എസ്‌.ഐമാർ പറയുന്നു. കൂടാതെ, ഗ്രേഡ് എസ്‌.ഐമാരെക്കൊണ്ട് ജി.ഡി ഡ്യൂട്ടി ചെയ്യിക്കരുതെന്ന മുൻ ഡി.ജി.പിയുടെ സർക്കുലർ നിലനിൽക്കെ പുതിയ ഉത്തരവി​െൻറ സാധുതയും സംശയത്തിലാണ്. റൂറൽ ജില്ലയിലെ 30 സ്റ്റേഷനിലായി എഴുപതോളം പേരെ ഉത്തരവ് ബാധിക്കും. 27 വർഷം സർവിസ് പൂർത്തിയാക്കിയവർക്കാണ് ഗ്രേഡ് എസ്‌.ഐമാരായി സ്ഥാനക്കയറ്റം നൽകുന്നത്. 15 വർഷം പിന്നിട്ട് ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ ആകുമ്പോൾ മുതൽ ജി.ഡി ചാർജ് വഹിച്ചവരെയാണ് വീണ്ടും ബുദ്ധിമുട്ടേറിയ ഈ ജോലിക്ക് നിർബന്ധിക്കുന്നത്. സ്റ്റേഷൻ ഓഫിസർ ഇല്ലാത്തപ്പോൾ ആ ചുമതല ജി.ഡി ചാർജുകാരനാണ്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയുമാണ് ഡ്യൂട്ടി സമയം. ഗ്രേഡ് എസ്‌.ഐമാർ റെഗുലേഴ്‌സ് പ്രമോഷന് അർഹതയുള്ളവരായിട്ടും അഞ്ചുവർഷമായി എറണാകുളം റേഞ്ചിൽ ഇവർക്ക് നൽകിയിട്ടില്ല. അതിനിടെ, ഹെഡ് കോൺസ്റ്റബിൾമാർ ചെയ്യേണ്ട ജോലിക്ക് നിർബന്ധിക്കുന്നത് നീതികേടാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.