കിഴക്കമ്പലം: വൈദ്യുതി സെക്ഷൻറ കീഴിൽ വരുന്ന പിണർമുണ്ട പ്രദേശങ്ങളിൽ ബില്ലടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചതായി പരാതി. കഴിഞ്ഞ 31ന് ബില്ല് കാണിച്ച് വൈദ്യുതി ഓഫിസിലെത്തി പണം അടച്ചിരുന്നങ്കിലും രണ്ടുദിവസം കഴിഞ്ഞ് ലൈൻമാൻ വീടുകളിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പണം അടച്ചിട്ടിെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി വിച്ഛേദിച്ചത്. പിണർമുണ്ട തറമറ്റത്തിൽ ജലീൽ, കോട്ടപ്പിള്ളി നാസർ, സത്താർ, കടമനാട്ടിൽ മജീദ് എന്നിവരുടെ വീട്ടിലെത്തിയാണ് വൈദ്യുതി വിച്ഛേദിച്ചത്. എന്നാൽ, പണം അടച്ച ബില്ലുമായി ഉപഭോക്താക്കൾ ഓഫിസിലെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇപ്പോൾ വീടുകളിലെത്തി റീഡിങ് എടുത്ത് റെഗുലേറ്ററി കമീഷന് കൈമാറുകയും റഗുലേറ്ററി കമീഷൻ തുക നിശ്ചയിച്ച് അതത് യൂനിറ്റുകളിലേക്ക് കൈമാറുകയാണെന്നും അതിൽ വന്ന പാകപ്പിഴയാണ് സംഭവത്തിന് കാരണമെന്ന് അധികൃതർ പറയുന്നത്. 30ഓളം ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.