നിരവധി മോഷണക്കേസുകളിലെ പ്രതി വീരപ്പൻ ബൈജു പിടിയിൽ

കട്ടപ്പന: നിരവധി മോഷണക്കേസുകളിൽ പ്രതിയായ വീരപ്പൻ ബൈജുവിനെ (32) കട്ടപ്പന പൊലീസ് പിടികൂടി. ഇടുക്കി കഞ്ഞിക്കുഴി തട്ടേക്കണ്ണി കൊടകല്ല് പാറേഓലിക്കൽ (കരുമരുതിങ്കൽ) ബൈജുവാണ് പിടിയിലായത്. പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ് പൊലീസി​െൻറ പിടിയിലായി ഒരു കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനുശേഷം പുറത്തിറങ്ങി മുങ്ങി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുടെ ചിത്രം പ്രചരിപ്പിച്ചും അന്വേഷണം നടത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് ഇയാൾ എത്തിയത്. ചിത്രത്തിലെ ആളിനോട് സാമ്യം തോന്നിയതോടെ സ്ഥലത്തുണ്ടായിരുന്ന വ്യക്തി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സി.ഐ വി.എസ്. അനിൽ കുമാറി​െൻറ നിർദേശാനുസരണം എസ്‌.ഐ കെ.എം. സന്തോഷി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ രണ്ടരകിലോ കുരുമുളക് ഉണ്ടായിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.