മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതികൾ 16 വരെ റിമാൻഡിൽ

കൊച്ചി: 2011ൽ നിർമാതാവി​െൻറ ഭാര്യയായ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ചാവക്കാട് പുന്നയൂർക്കുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി. പോൾ (27) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയത്. മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.