കൊച്ചി: റെഡി ഗോ 1.0 ലിറ്റർ കാർ പുറത്തിറക്കി ഡാറ്റ്സൺ കേരളത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടു. കളമശ്ശേരി ഇ.വി.എം നിസാനിൽ നടന്ന ചടങ്ങിൽ നടൻ വിനീത് ശ്രീനിവാസെൻറ സാന്നിധ്യത്തിലാണ് ഡാറ്റ്സൺ റെഡി -ഗോ 1.0 ലിറ്റർ അവതരിപ്പിച്ചത്. ഐസാറ്റ് എൻജിനുള്ള കൂടുതൽ ശക്തവും സൗകര്യവുമുള്ള പുതിയ റെഡി ഗോ 1.0 ലിറ്ററിന് 3,57,333 രൂപയാണ് വില. ഇൻറലിജൻറ് സ്പാർക്ക് ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ, 1.0 ലിറ്റർ 3 സിലിണ്ടർ എൻജിൻ, 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എന്നിവയാണ് പുതിയ റെഡി ഗോയുടെ പ്രത്യേകത. സെൻട്രൽ ലോക്കിങ്, റിമോട്ട്് കീലെസ് എൻട്രി, കറുത്ത ഉൾവശം, സിൽവർ ഫിനിഷോട്കൂടിയ എ സി വെൻറുകൾ, ഹോൺപാഡ് എന്നീ പുതിയ ഫീച്ചറുകളടങ്ങുന്ന ടു ട്രിം ലെവലോടുകൂടിയതാണ് റെഡി ഗോ 1.0 ലിറ്റർ. സിൽവർ, േഗ്ര, റൂബി, ലൈം, വെള്ള നിറങ്ങളിൽ വാഹനം ലഭ്യമാണ്. അറ്റകുറ്റപ്പണിയിൽ 10 ശതമാനം വരെ ലാഭിക്കാവുന്ന ഡാറ്റ്സൺ കെയർ സമഗ്ര സർവിസ് പാക്കേജും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ചടങ്ങിൽ സംബന്ധിച്ച നിസാൻ മോട്ടോർ ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് എം.ഡി അരുൺ മൽഹോത്ര, ഇ.വി.എം നിസാൻ ഡീലർ പ്രിൻസിപ്പൽ സാബു ജോണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.