കൊച്ചി: ഇന്ത്യന്‍ ബോക്‌സിങ് പ്രഫഷനല്‍ ലീഗ് (ഐ.ബി.പി.എല്‍) സംഘടിപ്പിക്കുന്ന 'ബാറ്റിൽ ഗ്രൗണ്ട് ഏഷ്യ' ഡബിള്‍ ടൈറ്റിലില്‍ ഇത്തവണ കേരളവും മാറ്റുരക്കും. ശനിയാഴ്ച മുംബൈ എന്‍.എസ്.സി.ഐ എസ്.വി.പി സ്റ്റേഡിയത്തില്‍ നടക്കുന്ന ബോക്‌സിങ് മത്സരത്തിൽ കേരള പ്രഫഷനല്‍ ബോക്‌സിങ് കൗണ്‍സിലും (കെ.പി.ബി.സി) കൊച്ചിയിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബുമാണ് പങ്കാളികളാകുന്നത്. ആദ്യമായാണ് കേരളത്തില്‍നിന്നുള്ള അസോസിയേഷന്‍ പ്രഫഷനല്‍ ബോക്‌സിങ് മത്സരത്തിെൻറ ഭാഗമാകുന്നതെന്ന് കെ.പി.ബി.സി സെക്രട്ടറിയും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് ഡയറക്ടറുമായ കെ.എസ്. വിനോദ് പറഞ്ഞു. ദുൈബയില്‍നിന്നുള്ള രാജ്യാന്തര ബോക്‌സിങ് താരം ലാറി അബാറയാണ് കേരള ക്ലബുകള്‍ക്കുവേണ്ടി റിങ്ങിലിറങ്ങുന്നത്. അസദ് ആസിഫ് ഖാനാണ് എതിരാളി. സൂപ്പര്‍ ബാൻറം വെയിറ്റ് നാല് റൗണ്ട് കോണ്ടസ്റ്റ് വിഭാഗത്തിലാണ് ലാറി അബാറ മാറ്റുരക്കുന്നത്. ഇന്ത്യയിലെ ഏക പ്രഫഷനല്‍ ബോക്‌സറായ വിജേന്ദറും റിങ്ങിലെത്തുന്നതോടെ രാജ്യത്തിെൻറ ആകെ ശ്രദ്ധ നേടിയ ടൂര്‍ണമെൻറിലെ കേരള സാന്നിധ്യം വരുംകാലത്ത് സംസ്ഥാന ബോക്‌സിങ് മേഖലക്ക് ഗുണകരമാകുമെന്ന് കെ.പി.ബി.സി പ്രസിഡൻറും സിയാല്‍ ഡയറക്ടറുമായ എന്‍.വി. ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി ജവഹര്‍ നഗറിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബില്‍ പരിശീലനത്തിനുശേഷം ലാറയടങ്ങുന്ന കേരളസംഘം നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര തിരിച്ചു. വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ബി.ഒ) ലൈസന്‍സുള്ള സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് ക്ലബാണ് ടൈറ്റില്‍ ബോക്‌സിങ് ക്ലെബന്ന് കെ.പി.ബി.സി ട്രഷറര്‍ അഡ്വ. കെ.വി. സാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.