കൊച്ചി: 'നവ ലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാകുക' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അരുൺ കുമാറിെൻറ നേതൃത്വത്തിെല കാൽനട ജാഥ കളമശ്ശേരി മേഖലയിൽ പര്യടനം നടത്തി. പാതാളത്തുനിന്ന് ആരംഭിച്ച ജാഥ മുൻ കേന്ദ്ര കമ്മിറ്റി അംഗം വി.എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഒ.എ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. നോർത്ത് കളമശ്ശേരി, പൈപ്പ് ലൈൻ, തോപ്പിൽ ജങ്ഷൻ, പടമുകൾ, എൻ.ജി.ഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കാക്കനാട്ട് സമാപിച്ചു. സമാപനസമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. സജേഷ് അധ്യക്ഷത വഹിച്ചു. 15ന് എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിെൻറ പ്രചാരണാർഥമാണ് കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത്. Caption: ec6 dyfi.jpg ഡി.വൈ.എഫ്.ഐ കളമശ്ശേരിയിൽ നടത്തിയ കാൽനട പ്രചാരണ ജാഥ ടെൻഡറുകൾ ബഹിഷ്കരിക്കുന്നു കളമശ്ശേരി: കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി.യുടെ അധിക ബാധ്യത എസ്റ്റിമേറ്റിൽ പെടുത്താത്തതിൽ പ്രതിഷേധിച്ച് ഏലൂർ, കളമശ്ശേരി നഗരസഭകളിലെ കരാറുകാർ ടെൻഡറുകൾ ബഹിഷ്കരിക്കുന്നു. 2017-18 സാമ്പത്തികവർഷത്തെ പ്ലാൻ ഫണ്ട്, ഓൺ ഫണ്ട് എന്നീ പദ്ധതികളിൽപെടുത്തി മരാമത്ത് ജോലികൾക്കുള്ള 18 ശതമാനം ജി.എസ്.ടി ഉൾപ്പെടുത്താതെയാണ് ടെൻഡർ വിളിച്ചത്. ഇതുസംബന്ധമായി സർക്കാറിൽനിന്ന് വ്യക്തമായ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഈ അവസ്ഥയിൽ ടെൻഡർ എടുക്കുന്നത് വൻ സാമ്പത്തിക ബാധ്യത വന്നുചേരുമെന്നാണ് കരാറുകാർ പറയുന്നത്. കരാറുകാരുടെ സംയുക്തയോഗം ചേർന്നാണ് നഗരസഭ ടെൻഡർ ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് കളമശ്ശേരി മുനിസിപ്പൽ കോൺട്രാക്ടേഴ്സ് സംയുക്ത സമരസമിതി കൺവീനർ ജമാലുദ്ദീനും ചെയർമാൻ ഷംസു തലക്കോട്ടിലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.