പൊതുസ്​ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ രാത്രി സർവേ

കൊച്ചി: പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ കൊച്ചി നഗരസഭ സർവേ നടത്തുന്നു. ദേശീയ നഗര ഉപജീവനമിഷൻ, കോർപറേഷൻ ആരോഗ്യവിഭാഗം എന്നിവർ ഉൾപ്പെടെയുള്ള സംഘം വ്യാഴാഴ്ച രാത്രി നോർത്ത് റെയിൽവേസ്റ്റേഷന് സമീപം സർവേ നടത്തി. ദേശീയ നഗര ഉപജീവനമിഷ​െൻറ ആഭിമുഖ്യത്തിലാണ് രാത്രിയിൽ സർവേ നടത്തുന്നത്. പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സുരക്ഷിതത്വം, ശുചിത്വ സൗകര്യങ്ങൾ, ശുദ്ധജല ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്തും. നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഭയകേന്ദ്രങ്ങൾ നിർമിക്കും. ഏത് സമയത്തും ജോലിക്ക് പോകാനും തിരികെ വരാനും കഴിയുന്ന രീതിയിലാണ് അഭയ കേന്ദ്രങ്ങൾ രൂപകൽപന ചെയ്യുക. അർഹരെ കണ്ടെത്തി മെച്ചപ്പെട്ട സംവിധാനങ്ങളോടു കൂടിയ ഇത്തരം അഗതി മന്ദിരങ്ങളിലേക്ക് ഇവരെ പുനരധിവസിപ്പിക്കും. caption ec8 Night Survey പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ കൊച്ചി നഗരസഭ നടത്തുന്ന സർവേ നോർത്ത് ഓവർബ്രിഡ്ജിന് താഴെ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.