ഗുരുവായൂർ: ദർശനത്തിന് എത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ ക്ഷേത്രം കാവൽക്കാരൻ സി. ശിവശങ്കരനെ ദേവസ്വം സസ്പെൻഡ് ചെയ്തു. വയോധികയുടെ ബന്ധുക്കളോട് മോശമായി സംസാരിെച്ചന്ന് പരാതിയുണ്ടായിരുന്ന ക്ലർക്ക് കെ.എൻ. ജയശ്രീയെ ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് മരാമത്ത് വിഭാഗത്തിലേക്ക് മാറ്റി. ഇവരോട് വിശദീകരണം ആവശ്യപ്പെടാനും വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കാനായി അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 20 നാണ് ദർശനത്തിന് എത്തിയ എരമംഗലം പെരുമ്പുള്ളിശ്ശേരി കിഴക്കെവളപ്പില്‍ കുഞ്ഞുലക്ഷ്മിയമ്മക്ക് (70) പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.