മരട്: മരട് നഗരസഭയുടെ ഒാണക്കാഴ്ച ബഹിഷ്കരണം സംബന്ധിച്ച സി.പി.എം നിലപാടിൽ ആശയക്കുഴപ്പം. നഗരസഭ നടത്തുന്ന ഓണാഘോഷത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അതിനാൽ പരിപാടികളിൽ പെങ്കടുക്കണമെന്ന് എൽ.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചിരുന്നു എൽ.ഡി.എഫ് തീരുമാനം അട്ടിമറിച്ച് ഓണക്കാഴ്ച പരിപാടികൾ ബഹിഷ്കരിക്കണമെന്ന് സി.പി.എം കൗൺസിലർമാർക്ക് കഴിഞ്ഞദിവസം നിർദേശം നൽകി. നോട്ടീസിൽ പേര് അച്ചടിക്കരുതെന്നും നിർദേശിച്ചിരുന്നു. ഓണക്കാഴ്ചയുടെ ആഘോഷം ആരംഭിക്കുന്നത് വളന്തക്കാട് ജലോത്സവത്തോടെയാണ്. ഇതിെൻറ പ്രധാന ചുമതല വഹിക്കുന്നത് സി.പി.എം കൗൺസിലറായ രതി ദിവാകരനാണ്. ഓണക്കാഴ്ചയുടെ ആദ്യ പരിപാടിയായിൽ സി.പി.എം പങ്കെടുക്കുകയും മറ്റുപരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശിക്കുന്ന നിലപാട് പരിഹാസ്യമാണെന്ന് കൗൺസിലർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.