ലഹരി ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല

ഏലൂര്‍: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനും ലഹരിമരുന്ന് മാഫിയക്കുമെതിരെ ഗാന്ധിജയന്തി ദിനത്തില്‍ മഞ്ഞുമ്മലില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. മുട്ടാര്‍ പാലം മുതല്‍ മഞ്ഞുമ്മല്‍ ഗോഡൗണ്‍ ജങ്ഷന്‍ വരെ നീണ്ട ചങ്ങലയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ കണ്ണികളായി. മഞ്ഞുമ്മല്‍ ജനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളും കന്യാസ്ത്രീകളും ഉള്‍പ്പെടെ വലിയ പങ്കാളിത്തമുണ്ടായി. പൊതുസമ്മേളനം വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഏലൂര്‍ മഞ്ഞുമ്മല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ലഹരി മാഫിയകളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. വീടുകള്‍ക്ക് മുന്നില്‍ സൂക്ഷിക്കുന്ന ബൈക്കുകള്‍ രാത്രിയില്‍ കത്തിക്കുക , വാഹന ഭാഗങ്ങള്‍ അഴിച്ചു കൊണ്ടുപോവുക, അടിപിടി, ആക്രമണങ്ങള്‍, പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ജനങ്ങളുടെ ജീവിതം ദുസ്സഹമായതോടെയാണ് ജനങ്ങള്‍ സംഘടിച്ച് ജനജാഗ്രത രൂപവത്കരിച്ച് സമര പരിപാടികള്‍ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.