വിവാദസ്ഥലത്ത് ശുചീകരണം: തൃക്കാക്കരയില്‍ പോരിനുറച്ച് നഗരസഭയും റവന്യു വകുപ്പും

കൊച്ചി: ഗാന്ധിജയന്തിയുടെ മറവില്‍ വിവാദ സ്ഥലത്ത് തൃക്കാക്കര നഗരസഭയുടെ ശുചീകരണം. നിര്‍ദിഷ്ട സ്മാര്‍ട്ട് ഹബ് പദ്ധതി സ്ഥലത്ത് ശനിയാഴ്ച പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിയത് റവന്യു അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഞായാറാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ നഗരസഭ ശുചീകരണം നടത്തിയത്. ശുചീകരണപ്രവര്‍ത്തനം അധികൃതര്‍ തടഞ്ഞിരുന്നില്ല. കാക്കനാട് കോടികള്‍ വിലമതിക്കുന്ന റവന്യു പുറമ്പോക്കില്‍ തൃക്കാക്കര നഗരസഭയുടെ സ്വപ്ന പദ്ധതിക്ക് റവന്യു വകുപ്പിന്‍െറ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനു സമീപം നഗരസഭയുടെ പ്ളാസ്റ്റിക് ഷ്രെഡ്രിങ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഏഴര ഏക്കര്‍ സ്ഥലത്ത് ആസ്ഥാന മന്ദിരവും അത്യാധുനിക ബസ് ടെര്‍മിനലും വാണിജ്യസമുച്ചയവുമൊക്കെ ചേര്‍ത്ത് സ്മാര്‍ട്ട് ഹബ് സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ നിര്‍ദിഷ്ട പദ്ധതി സ്ഥത്തെ മാലിന്യങ്ങള്‍ നീക്കി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നിരപ്പാക്കി തറക്കല്ലിടല്‍ നടത്താനാണ് ലക്ഷ്യം. പദ്ധതിസ്ഥലത്ത് ശനിയാഴ്ച നടത്തിയ ശുചീകരണ പ്രവര്‍ത്തനം വില്ളേജ് അധികൃതരത്തെി തടസ്സവാദം ഉന്നിയിച്ചെങ്കിലും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ചിങ്ങന്തറയുടെ നേതൃത്വത്തില്‍ ഞായറാഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. 10 കോടിയുടെ സ്മാര്‍ട്ട് ഹബ് പദ്ധതി സ്ഥലം ഒഴിഞ്ഞുമാറാന്‍ റവന്യു വകുപ്പ് അധികൃതര്‍ ഇതുവരെ നഗരസഭക്ക് നോട്ടീസും നല്‍കിയിട്ടില്ല. ഒരാഴ്ച മുമ്പ് ഭൂമി സര്‍ക്കാറിന്‍േറതാണെന്ന് അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സ്ഥലത്തെ ചൊല്ലി റവന്യു അധികൃതരുമായുള്ള തര്‍ക്കം രൂക്ഷമാക്കിയത്. നഗരസഭയുടെ പദ്ധതിക്ക് തടസ്സവാദം ഉന്നയിച്ചാല്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് മനസ്സിലാക്കിയ റവന്യു ഉദ്യോഗസ്ഥര്‍ കടുത്ത നടപടികളില്‍ നിന്ന് തല്‍ക്കാലം പിന്തിരിയുകയായിരുന്നു. റവന്യു അധികൃതരുടെ നടപടിക്കെതിരെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നഗരസഭ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ല കലക്ടറോട് നടപടി സ്വീകരിക്കാന്‍ റവന്യു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഭൂമി നഷ്ടപ്പെടില്ളെന്നാണ് നഗരസഭയുടെ പ്രതീക്ഷ. സഹകരണാശുപത്രിക്കും ജില്ലാ പഞ്ചായത്തിനും ഭൂമി പതിച്ചുനല്‍കിയപ്പോള്‍ പ്രദേശത്തെ ജനങ്ങളുടെ പ്രധാനപ്പെട്ട സ്ഥാപനായ നഗരസഭക്ക് ഒരിഞ്ച് ഭൂമി പോലും റവന്യു വകുപ്പ് നല്‍കിയിരുന്നില്ല. കാക്കനാടിന്‍െറ മുഖച്ഛായതന്നെ മാറ്റി മറിച്ചേക്കാവുന്ന സ്മാര്‍ട്ട് ഹബ് പദ്ധതിക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ചെയര്‍പേഴ്സന്‍ കെ.കെ.നീനു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.