കോതമംഗലം: വേനല്‍ കനത്തതോടെ കോതമംഗലം മേഖലയില്‍ ജലക്ഷാമം രൂക്ഷമാകുന്നു. കോഴിപ്പിള്ളി പുഴയിലേക്ക് പെരിയാര്‍വാലി കനാല്‍ വെള്ളം തുറന്നുവിട്ടില്ളെങ്കില്‍ ചൊവ്വാഴ്ചയോടെ പൈപ്പ് വഴിയുള്ള ജലവിതരണവും നിലക്കുന്ന അവസ്ഥയാണ്. താലൂക്കിലെ പ്രധാന കുടിവെള്ള പദ്ധതിയുടെ പമ്പിങ് യൂനിറ്റ് സ്ഥിതിചെയ്യുന്നത് കോഴിപ്പിള്ളി പുഴയിലാണ്. പുഴയില്‍ ഇപ്പോള്‍ പേരിനുമാത്രമാണ് നീരൊഴുക്കുള്ളത്. തടയണയില്‍ കെട്ടിക്കിടക്കുന്ന വെള്ളം മലിനമായിക്കഴിഞ്ഞു. മറ്റ് വഴികളില്ലാത്തതിനാല്‍ ഈ മലിനജലമാണ് ഇപ്പോള്‍ പൈപ്പ് വഴി വിതരണം ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളില്‍ നവംബര്‍ മുതല്‍ പെരിയാര്‍വാലി കനാലിലൂടെ വരുന്ന വെള്ളം കോഴിപ്പിള്ളി പുഴയിലേക്ക് തിരിച്ചുവിടാറുണ്ടായിരുന്നു. ഈ വര്‍ഷം അറ്റകുറ്റപ്പണിക്കുശേഷം ജനുവരി അവസാനമാണ് പെരിയാര്‍വാലി കനാലില്‍ വെള്ളമത്തെിയത്. എന്നാല്‍, ഈ വെള്ളം കോഴിപ്പിള്ളി പുഴയിലേക്ക് തുറന്നുവിടാന്‍ പെരിയാര്‍വാലി അധികൃതര്‍ തയാറായില്ല. ജല വകുപ്പ് അധികൃതര്‍ നിരവധി തവണ പെരിയാര്‍വാലി അധികൃതരോട് വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇവിടെനിന്നുള്ള ജലവിതരണം പ്രതിസന്ധിയിലായി. വന്‍ തോതില്‍ മലിനമായ വെള്ളമാണ് കോഴിപ്പിള്ളി പുഴയില്‍ അവശേഷിക്കുന്നത്. നഗരത്തിലെ ഓടകളിലൂടെ ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവും വരെ പുഴയിലത്തെുന്നുണ്ട്. ഈ വെള്ളമാണ് ഒരു ശുദ്ധീകരണ പ്രക്രിയയും കൂടാതെ ജലസംഭരണിയിലത്തെിച്ച് വിതരണം ചെയ്യുന്നത്. കുടിവെള്ള പ്രതിസന്ധി ഇത്രയേറെ രൂക്ഷമായിട്ടും രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ ഇടപെടാത്തതില്‍ ജനത്തിന് പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.