കപ്പലിന്‍െറ പ്രൊപ്പല്ലറില്‍ കുടുങ്ങി ഡോള്‍ഫിന്‍ ചത്തു

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി - എറണാകുളം ജലപാതയില്‍ കപ്പലിന്‍െറ പ്രൊപ്പല്ലറില്‍ കുടുങ്ങി ഡോള്‍ഫിന്‍ ചത്തു. വിലിങ്ടണ്‍ ഐലന്‍ഡിനോടുചേര്‍ന്ന ഡെഫ്രിന്‍ പോയന്‍റിന് സമീപമാണ് സംഭവം. കായലില്‍നിന്ന് ഡോള്‍ഫിന്‍ ഉയരവെയാണ് അതുവഴി കടന്നുവരികയായിരുന്ന കപ്പലിന്‍െറ പ്രൊപ്പല്ലറില്‍ കുടുങ്ങിയത്്. ഡോള്‍ഫിന്‍ പിടയുകയും ഏതാനും മണിക്കൂറിനകം ചത്തുപൊങ്ങുകയുമായിരുന്നു. ഡോള്‍ഫിന്‍െറ ചുണ്ടും നാസദ്വാരങ്ങളുമടങ്ങുന്ന ഭാഗം അറ്റുപോയ നിലയിലായിരുന്നു. വയറിന്‍െറ ഭാഗത്തും മുറിവുണ്ട്. ജഡം കായലിലൂടെ ഒഴുകുന്ന വിവരമറിഞ്ഞ് കൊച്ചിന്‍ പോര്‍ട്ട് ഫയര്‍ഫോഴ്സും സി.ഐ.എസ്.എഫ് സെക്യൂരിറ്റി വിഭാഗവും എത്തിയിരുന്നു. അഞ്ച് അടി നീളംവരുന്നതാണ് ചത്ത ഡോള്‍ഫിന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.