മട്ടാഞ്ചേരി: ടിക്കറ്റ് പരിശോധനയുടെ പേരില്‍ കപ്പല്‍ ചാലില്‍ ബോട്ട് പൊടുന്നനെ നിര്‍ത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബോട്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞത് കൂട്ടക്കരച്ചിലിനിടയാക്കി. ജീവനക്കാരന്‍െറ മോശം പെരുമാറ്റത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ എറണാകുളത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരുകയായിരുന്ന എസ്.ഡബ്ള്യൂ.ടി.ഡി യാത്രാബോട്ടിലായിരുന്നു സംഭവം. ടിക്കറ്റ് പരിശോധനക്കിടെ സുഹൃത്തുക്കളുമൊത്ത് ബോട്ടില്‍ കയറിയ യുവാവിന്‍െറ പക്കല്‍ രണ്ട് ടിക്കറ്റ് കുറഞ്ഞതാണ് കാരണം. ടിക്കറ്റ് എടുത്തില്ളെങ്കില്‍ വെള്ളത്തിലോട്ട് ചാടിക്കോ എന്ന ജീവനക്കാരുടെ നിലപാടില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബോട്ട് ജീവനക്കാരന്‍ ഓഫാക്കുകയായിരുന്നു. ഈ സമയം നേവിയുടെ കപ്പല്‍ ഇതിലെ സഞ്ചരിച്ചതിനെ തുടര്‍ന്ന് യാത്രാബോട്ട് ആടി ഉലഞ്ഞു. ടിക്കറ്റിന്‍െറ പണം നല്‍കാമെന്ന് അഭ്യര്‍ഥിച്ചിട്ടും ബോട്ട് ഓടിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ രോഷാകുലരായതോടെയാണ് ബോട്ട് ഓടിക്കാന്‍ ജീവനക്കാരന്‍ തയാറായത്. ഫോര്‍ട്ട് കൊച്ചിയില്‍ ഇറങ്ങിയ യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. വിനീഷ് എന്ന ജീവനക്കാരനാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.