കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ആലുവ: എസ്.എന്‍.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച് 13വരെ പ്രത്യേക പൂജകളും കലാപരിപാടികളും നടക്കും. നടതുറപ്പോടെ ചടങ്ങുകള്‍ തുടങ്ങി. ചെമ്പകശേരി നാരായണീയസമിതി നയിച്ച നാരായണീയ പാരായണവും നടന്നു. വെളിയത്ത് പ്രസാദിന്‍െറ വസതിയില്‍നിന്നാണ് കൊടിയേറ്റിന് കൊടിയും കയറും എത്തിച്ചത്. തുടര്‍ന്ന് ദീപാരാധനക്കുശേഷം വൈകുന്നേരം ഏഴിന് ക്ഷേത്രം തന്ത്രി ആമ്പല്ലൂര്‍ പുരുഷന്‍െറയും മേല്‍ശാന്തി പ്രമോദ് ചേര്‍ത്തലയുടെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇതിനുശേഷം കേരള ശാസ്ത്രീയ നാട്യകലാമണ്ഡലം അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. 13നാണ് കുംഭഭരണി മഹോത്സവം. ഉച്ചക്ക് 12ന് പ്രസാദഊട്ട്, വൈകുന്നേരം മൂന്നിന് നേച്ചര്‍ കവലയില്‍നിന്ന് മൂന്ന് ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ പകല്‍പ്പൂരം, തുടര്‍ന്ന് ക്ഷേത്രത്തില്‍ ദേവിക്ക് പൂമൂടല്‍, രാത്രി പത്തിന് ഗുരുതേജസ്സ് കവലയില്‍നിന്ന് താലം എഴുന്നള്ളിപ്പ്, ആറാട്ടുബലി, വടക്കുപുറത്ത് ഗുരുതി, പഞ്ചവിംശതി കലശം, മംഗളപൂജ എന്നിവയോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.