മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ സയാന, ഹോട്ടല്‍ നന്ദനം ക്ളാസിക്, കാന്‍േറാ മാള്‍ ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഇറച്ചിക്കറി, ചോറ് തുടങ്ങിയവ പിടികൂടിയത്. നഗരസഭാ ഓഫിസിനുമുന്നില്‍ ഇവ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഹോട്ടലുകളുടെ പേര് എഴുതിയില്ളെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. ഇതോടെയാണ് പേരുകള്‍ എഴുതി പ്രദര്‍ശിപ്പിച്ചത്. ഹോട്ടലുകളുടെ പേര് പ്രദര്‍ശിപ്പിക്കാത്തതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുല്‍ സലാം, സി.എം. ശുക്കൂര്‍, പ്രമീള എന്നിവരാണ് പ്രതിഷേധിച്ചത്. പൗരസമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. നഗരത്തിലെ ചെറുകിട ഹോട്ടലുകളില്‍ മാത്രം പരിശോധന നടത്തുന്ന അധികൃതര്‍ വന്‍കിട ഹോട്ടലുകളെ ഒഴിവാക്കുകയാണെന്ന് ആക്ഷേപമുണ്ട്. പല ഹോട്ടലുകളും തോന്നിയ വിലയാണ് ഈടാക്കുന്നത്. നിലവാരമില്ലാത്ത ഭക്ഷണം നല്‍കി അമിത വില ഈടാക്കുന്ന ഇത്തരം ഹോട്ടലുകളില്‍ പരിശോധന നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവിഭാഗം തയാറാകുന്നില്ല. ഇവക്കെതിരെ പരാതി ഉയരുമ്പോള്‍ ഒതുക്കിത്തീര്‍ക്കു ന്നുവെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.