കൊച്ചി: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ജനകീയ നീതിവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലാഭവന്‍ മണിയുടെ സ്മരണ നിലനിര്‍ത്താന്‍ മണി സ്മൃതി യാത്ര സംഘടിപ്പിക്കും. മണിയുടെ സ്മാരകമായി നാടന്‍ കലാപഠനകേന്ദ്രവും എല്ലാ വര്‍ഷവും മണിയുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചലച്ചിത്രമേളയും നാടന്‍ കലാമേളയും നടത്തും. കേരള ചലച്ചിത്ര ഗ്രാമം, കല എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 12ന് വൈകുന്നേരം മൂന്നിന് അച്യുതമേനോന്‍ ഹാളില്‍ സ്മൃതി അനുസ്മരണ യോഗം സംഘടിപ്പിക്കും. അഡ്വ. സുനില്‍ എം. കാരാണി, അബ്ദുല്‍ റഷീദ് ഹാജി, പത്മിനി, അഡ്വ. പള്ളിക്കല്‍ രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.