തണ്ണീര്‍തട വയല്‍ സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു: പിണ്ടിമനയില്‍ പാടശേഖരങ്ങള്‍ ഭൂമാഫിയയുടെ പിടിയില്‍

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഏക്കറുകണക്കിന് പാടശേഖരം ഭൂമാഫിയയു െട കൈകളില്‍. 2008ലെ തണ്ണീര്‍ത്തടം-വയല്‍ സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഏക്കറുകണക്കിന് പാടശേഖരം ഇവര്‍ മണ്ണിട്ട് നികത്തി മറിച്ച് വില്‍പന നടത്താന്‍ തയാറാക്കിയിരിക്കുന്നത്. കൃഷി ലാഭകരമല്ലാത്ത പാടങ്ങള്‍ കുറഞ്ഞവിലക്ക് കൈക്കലാക്കി രാഷ്ര്ട്രീയ-ഭരണ സംവിധാനങ്ങളുടെ ഒത്താശയോടെ കാലക്രമേണ കരഭൂമിയാക്കി മാറ്റുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുംവിധം വലിയ കുളങ്ങളും ഷെഡുകളും കെട്ടിടങ്ങളും നിര്‍മിച്ച് പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കാത്തവിധം മാറ്റുകയാണെ് സമീപവാസിയായ കര്‍ഷകര്‍ ഒന്നടങ്കം ആരോപിക്കുന്നു. അഞ്ച് സെന്‍റില്‍ വീടുവെക്കാനുള്ള അനുമതിയുടെ മറവില്‍ വ്യാജ രേഖകള്‍ ചമച്ച് അനധികൃത നിര്‍മാണം നടത്തി പഞ്ചായത്ത് നമ്പറിട്ടുവാങ്ങി വന്‍തുകക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ആയക്കാട്ട് കുന്നത്തറക്ക് സമീപം മുപ്പൂ കൃഷിയിറക്കിയിരുന്ന ഏക്കറുകണക്കിന് പാടങ്ങളാണ് നികത്തി പ്ളോട്ടുകള്‍ തിരിച്ച് വില്‍പന നടത്തുന്നത്. ചിറകളും ഷെഡുകളും വാച്ച് ടവറുകളും പണിത് ഫാം ഹൗസ് എന്ന തോന്നലുണ്ടാക്കിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഫാം ഹൗസ് കേന്ദ്രികരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടപ്പടി പഞ്ചായത്തിലെ മൂന്തൂര്‍ കോട്ടമുകള്‍ ഭാഗത്തുനിന്ന് തുടങ്ങുന്ന നീരൊഴുക്ക് നൂറുകണക്കിന് പാടശേഖരങ്ങളും തോടുകളും പിന്നിട്ട് ആയക്കാട്ട് പാടശേഖരങ്ങള്‍ വഴി തൃക്കാരിയൂര്‍ തോട്ടിലൂടെ കുരൂര്‍ തോട്ടിലത്തെുന്ന തണ്ണീര്‍ത്തടം പൂര്‍ണമായും നികത്തി. നാളുകള്‍ക്ക് മുമ്പുവരെ നെല്‍കൃഷി ചെയ്തിരുന്ന പാടമാണ് ഭൂമാഫിയുടെ പിടിയിലമര്‍ന്നത്. നിലവില്‍ നീരൊഴുക്ക് തടസ്സപ്പെട്ട സാഹചര്യത്തില്‍ ഉപജീവനത്തിനായി കുറച്ച് മാത്രം പാടം കൈവശമുള്ള കര്‍ഷകര്‍ കൃഷിചെയ്യാനാകാത്ത ദുരവസ്ഥയിലാണ്. പാടശേഖരം നശിപ്പിക്കുന്ന ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് മുഴുവന്‍ തണ്ണീര്‍തടങ്ങളും പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവുമായി ചെറുകിട കര്‍ഷകര്‍ രംഗത്തുവന്നിരിക്കുകയാണ്. ഇതിനിടെ, മണ്ണുമാഫിയയുമായി ചേര്‍ന്ന് ബ്ളോക് പഞ്ചായത്ത് അംഗവും തഹസില്‍ദാറും നടത്തിയ വിദേശയാത്ര സംബന്ധിച്ച് വിവാദം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.