മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ തടഞ്ഞു

ആലുവ: മാര്‍ക്കറ്റിലെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവെച്ചു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറിയെ തടഞ്ഞത്. തുടര്‍ന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍ അടക്കമുള്ളവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. ഏഴ് ദിവസത്തിനകം മാലിന്യം നീക്കാമെന്ന് അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കിയതിനത്തെുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മേഖലാ സെക്രട്ടറി പി.എച്ച്.എം. ത്വല്‍ഹത്ത്, വി.ജി. നികേഷ്, ഷാഹിന്‍ മൂപ്പന്‍, പ്രസ്റ്റീന നികേഷ്, ജോജോ എം. ഡാനിയല്‍, അജേഷ് ടോമി, ജോണ്‍സന്‍ മാഞ്ഞൂരാന്‍, പി.എം. സഹീര്‍, സി.വി. ജയിംസ്, കൗണ്‍സിലര്‍മാരായ ലോലിത ശിവദാസന്‍, മിനി ബൈജു, ഷൈജി, ഓമന ഹരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.