വൈപ്പിന്‍: അധ്യയനവര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ഥികളും സ്വകാര്യബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിച്ചു. ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതിയുണ്ട്. ഞാറക്കലില്‍ കഴിഞ്ഞ ദിവസം മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികളെ യാത്രാമധ്യേ ഇറക്കിവിട്ടിരുന്നു. ആശുപത്രിപ്പടിയില്‍നിന്ന് കയറിയ വിദ്യാര്‍ഥിനികളെ മാമ്പിള്ളി സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അപമര്യാദയായി പെരുമാറിയതിന് മൂന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം മത്സരയോട്ടം നടത്തിയ സ്വകാര്യബസ് കാറിലിടിച്ചതിനത്തെുടര്‍ന്ന് ഓട്ടം നിലച്ചപ്പോള്‍ യാത്രക്കാര്‍ക്ക് മറ്റു ബസില്‍ കയറിപ്പോകാന്‍ സൗകര്യമൊരുക്കാത്തതിനെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്ഷേപിച്ച സംഭവത്തിലും പൊലീസ് കേസെടുത്തു. ക്ളാസ് സമയത്തിന് അല്‍പം നേരത്തെയോ വൈകിയോ ബസില്‍ കയറിയാല്‍ വിദ്യാര്‍ഥികളെ ചോദ്യംചെയ്യലും പരിഹസിക്കലുമാണ് ചില ജീവനക്കാരുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.