ആലുവ: ബാങ്കില്‍നിന്ന് പിന്‍ നമ്പറോടുകൂടിയ എ.ടി.എം കാര്‍ഡുകള്‍ മോഷ്ടിച്ച് എ.ടി.എം കൗണ്ടറുകള്‍ വഴി പണം തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അരൂക്കുറ്റി വടുതല ജെട്ടി ഭാഗത്ത് പൊക്കേലെ പറമ്പില്‍ മാര്‍ട്ടിനെയാണ് (48) ആലുവ എസ്.ഐ ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്. കുഞ്ചാട്ടുകര സ്വദേശി ലിജി ജോസഫിന്‍െറ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.ബി.ഐ അശോകപുരം ശാഖയില്‍ കരാറടിസ്ഥാനത്തില്‍ പ്യൂണായി ജോലി ചെയ്തിരുന്ന മാര്‍ട്ടിന്‍ ചൂണ്ടി ഭാഗത്തേക്ക് ബാങ്ക് ഷിഫ്റ്റ് ചെയ്യുന്നതിന്‍െറ ഭാഗമായി ഫയലുകള്‍ മാറ്റിയിരുന്നു. ഇതിനിടെ, ഫയലുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന പിന്‍ നമ്പറോടുകൂടിയ അഞ്ച് എ.ടി.എം കാര്‍ഡുകള്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഇതില്‍ ലിജി ജോസഫിന്‍െറ കാര്‍ഡ് ഉപയോഗിച്ച് മേയ് 26ന് എസ്.ബി.ഐയുടെ ഏലൂരിലെ എ.ടി.എമ്മില്‍ നിന്ന് 8500 രൂപയും 27ന് അരൂക്കുറ്റിയിലെ എ.ടി.എമ്മില്‍നിന്ന് 6500 രൂപയും പിന്‍വലിച്ചു. പണം നഷ്ടപ്പെട്ട ലിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പണം പിന്‍വലിച്ച എ.ടി.എമ്മുകളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.